Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : UEFA Champions

തീ​പ്പൊ​രി രാവ്; യു​വേ​ഫ ചാ​മ്പ്യ​ന്‍​സ് ലീ​ഗി​ല്‍ സി​റ്റി Vs പി​എ​സ്ജി

മാ​ഞ്ച​സ്റ്റ​ര്‍: മാ​ഞ്ച​സ്റ്റ​റി​ലെ എ​ത്തി​ഹാ​ദ് സ്റ്റേ​ഡി​യ​ത്തി​ല്‍ ഈ ​രാ​ത്രി തീ​പ്പൊ​രി​പ്പോ​രാ​ട്ടം. യു​വേ​ഫ ചാ​മ്പ്യ​ന്‍​സ് ലീ​ഗ് 2026-27 പോ​രാ​ട്ട​ത്തി​ലെ ര​ണ്ടാം റൗ​ണ്ടി​ല്‍ ഇം​ഗ്ലീ​ഷ് ക്ല​ബ് മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി എ​ഫ്‌​സി, നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ഫ്ര​ഞ്ച് ക്ല​ബ് പാ​രീ​സ് സെ​ന്‍റ് ജെ​ര്‍​മെ​യ്‌​നും ത​മ്മി​ലാ​ണ് ഈ ​വ​മ്പ​ന്‍ പോ​രാ​ട്ടം. ആ​ദ്യ​റൗ​ണ്ടി​ല്‍ പി​എ​സ്ജി 6-1നു ​സ്ലോ​വ​ന്‍ ബ്രാ​റ്റി​സ്ലാ​വ​യെ​യും മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി 2-0നു ​എ​ഫ്‌​സി പോ​ര്‍​ട്ടോ​യെ​യും തോ​ല്‍​പി​ച്ചു. തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം ജ​യ​മെ​ന്ന​താ​ണ് ഇ​രു​ടീ​മി​ന്‍റെ​യും ല​ക്ഷ്യം.

നേ​ര്‍​ക്കു​നേ​ര്‍ ച​രി​ത്രം

യൂ​റോ​പ്യ​ന്‍ പോ​രാ​ട്ട​ങ്ങ​ളി​ല്‍ മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി എ​ഫ്‌​സി​യും പി​എ​സ്ജി​യും നേ​ര്‍​ക്കു​നേ​ര്‍ ഇ​റ​ങ്ങു​ന്ന​ത് ഇ​ത് എ​ട്ടാം ത​വ​ണ. ക​ഴി​ഞ്ഞ ഏ​ഴ് ഏ​റ്റു​മു​ട്ട​ലു​ക​ളി​ല്‍ മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി എ​ഫ്‌​സി നാ​ലു ജ​യം സ്വ​ന്ത​മാ​ക്കി. പി​എ​സ്ജി ര​ണ്ടു ജ​യം നേ​ടി​യ​പ്പോ​ള്‍ ഒ​രു മ​ത്സ​രം സ​മ​നി​ല​യി​ല്‍ ക​ലാ​ശി​ച്ചു.

2026-27 സീ​സ​ണി​ല്‍ ഇ​തു​വ​രെ ഒ​രു മ​ത്സ​ര​ത്തി​ല്‍ മാ​ത്ര​മാ​ണ് മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി എ​ഫ്‌​സി തോ​ല്‍​വി വ​ഴങ്ങി​യ​ത്. ഓ​ഗ​സ്റ്റി​ല്‍ ന​ട​ന്ന എ​ഫ്എ ക​മ്യൂ​ണി​റ്റി ഷീ​ല്‍​ഡ് കി​രീ​ടപോ​രാ​ട്ട​ത്തി​ല്‍ ആ​ഴ്‌​സ​ണ​ല്‍ എ​ഫ്‌​സി​യോ​ട് (2-0). പി​ന്നീ​ട് ഈ ​സീ​സ​ണി​ല്‍ ക​ളി​ച്ച എ​ട്ടു മ​ത്സ​ര​ങ്ങ​ളി​ലും എ​ന്‍​സൊ മ​രെ​സ്‌​ക​യു​ടെ കു​ട്ടി​ക​ള്‍ പ​രാ​ജ​യം അ​റി​ഞ്ഞി​ട്ടി​ല്ല. ഇ​ന്ത്യ​ന്‍ സ​മ​യം അ​ര്‍​ധ​രാ​ത്രി 12.30നാ​ണ് പി​എ​സ്ജി x മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി എ​ഫ്‌​സി കി​ക്കോ​ഫ്.

മ​റു​വ​ശ​ത്ത് പി​എ​സ്ജി ജ​യ-​പ​രാ​ജ​യ​ങ്ങ​ളു​മാ​യി ഉ​യ​ര്‍​ന്നും താ​ഴ്ന്നും നി​ല്‍​ക്കു​ന്നു. അ​വ​സാ​നം ക​ളി​ച്ച അ​ഞ്ചു മ​ത്സ​ര​ങ്ങ​ളി​ലും പി​എ​സ്ജി ജ​യ​മാ​ഘോ​ഷി​ച്ചെ​ന്ന​തും ശ്ര​ദ്ധേ​യം.

ലി​വ​ര്‍​പൂ​ള്‍, റ​യ​ല്‍ മാ​ഡ്രി​ഡ്

ഇം​ഗ്ലീ​ഷ് ക്ല​ബ് ലി​വ​ര്‍​പൂ​ള്‍ എ​ഫ്‌​സി, സ്പാ​നി​ഷ് വ​മ്പ​ന്മാ​രാ​യ റ​യ​ല്‍ മാ​ഡ്രി​ഡ് തു​ട​ങ്ങി​യ ക്ല​ബ്ബു​ക​ളും ഈ ​രാ​ത്രി ക​ള​ത്തി​ലു​ണ്ട്. ര​ണ്ടാം ജ​യ​മാ​ണ് ഇ​വ​രു​ടെ​യും ല​ക്ഷ്യം. സീ​സ​ണി​ലെ ആ​ദ്യമ​ത്സ​ര​ത്തി​ല്‍ ലി​വ​ര്‍​പൂ​ള്‍ 2-1നു ​സ്പാ​നി​ഷ് ക്ല​ബ്ബാ​യ അ​ത്‌ല​റ്റി​ക്കോ മാ​ഡ്രി​ഡി​നെ കീ​ഴ​ട​ക്കി​യി​രു​ന്നു. ഹോം ​ഗ്രൗ​ണ്ടി​ല്‍ ന​ട​ന്ന ആ​ദ്യ റൗ​ണ്ടി​ല്‍ റ​യ​ല്‍ മാ​ഡ്രി​ഡ് 2-1ന് ​ഇ​റ്റാ​ലി​യ​ന്‍ ക​രു​ത്ത​രാ​യ ഇ​ന്‍റ​ര്‍ മി​ലാ​നെ​യും വീ​ഴ്ത്തി.

Latest News

Corehub Up